പാവം പാവം റോഡ്‌ കുമാരന്‍!!!!

ബസ്സും കാത്ത് റോഡില്‍ നില്‍ക്കുകയായിരുന്നു.അതാ പോണൊരെണ്ണം. നെഞ്ച് കിടുങ്ങിപ്പോയി. എന്തൊരു ഗാംഭീര്യം എന്തൊരു വേഗം എന്തൊരു ആക്രയാ ആ മുക്രയിട്ടു പോകുന്നതിനു?. ഹിന്‍റെമോ!!! റോഡ്‌ കിടന്നു കിടുങ്ങുകയായിരുന്നു. ഭൂമി വിറച്ചു... പൊടി പടലങ്ങള്‍ ആകാശം മുട്ടെ ഉയര്‍ന്നു... അവന്‍ ആക്രോശിച്ചു പാഞ്ഞു പോയി. പറഞ്ഞു വരുന്നത് പ്രേതക്കഥയോന്നുമല്ല. ആ പോയവനെ നമ്മള്‍ "ടിപ്പര്‍"  എന്ന് കാലാ കാലങ്ങളായി വാഴ്ത്തിവരുന്നു. സത്യം പറഞ്ഞാല്‍ കാലനാണവന്‍. ടിപ്പറെന്നല്ല 'റിപ്പറെ'ന്ന് വേണം വിളിക്കാന്‍. ഇവന്‍ കാരണം എന്തെല്ലാമാണ് സംഭവിക്കുന്നത്‌...

*  കുന്നുകള്‍ ഇടിച്ചു നിരത്താന്‍ നേരം ഇവന്‍ വേണം
*  പാഠങ്ങള്‍ നികത്താന്‍ നേരം ഇവന്‍ വേണം.
*  കെട്ടിടങ്ങള്‍ കെട്ടാനും പൊളിക്കാനും നേരം ഇവന്‍ വേണം.
*  മണല്‍ വാരി പുഴയെ കൊല്ലാന്‍ ഇവന്‍ വേണം.

അങ്ങിനെ അങ്ങിനെ എന്തിനെല്ലാം ഇവന്‍ വേണം!!!!! nammude എല്ലാ നശീകരണ പ്രവര്‍ത്തികള്‍ക്കും ഇവനില്ലാതെ പറ്റില്ലെന്നായിരിക്കുന്നു. കുറഞ്ഞ കാലം കൊണ്ട് സല്‍പേരും അതേപോലെതന്നെ ദുഷ്പേരും സമ്പാധിച്ചവനാണ് ഇവന്‍. മഹിന്ദ്രയുടെ പ്രിയ പുത്രന്‍ 'ലോഡ്കിംഗ്‌ സൂപ്പര്‍'.
    
  കേരളത്തിലെ  റോഡുകളില്‍ ഏറ്റവും വേഗതയില്‍ ഏറ്റവും കൂടുതല്‍ ഓടുന്നത് കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ്സുകളൊന്നുമല്ല. ഇവന്മാരാണ്. സാധാരണ പഞ്ചായത്ത് റോഡുകള്‍ പൊളിച്ചടുക്കുന്നതും ഇവന്‍മാര്‍ തന്നെ.പാവം റോഡു കുമാരന്മാരുടെ ശരീരം ന്തെരിച്ചു ചതച്ചുകൊണ്ട് ഇവന്‍മാര്‍ ഓടുന്ന ഓട്ടമുണ്ടല്ലോ കണ്ടാല്‍ സങ്കടം തോന്നും. പണ്ട് പുരാണത്തില്‍ ശ്രീ കൃഷ്ണന്‍ പോലും ഇങ്ങനെ ദ്രോഹിച്ചു കാണില്ല കാളിയനെ.!! എന്തായാലും ധാരാളം കുണ്ടും കുഴിയും കൊണ്ട് നിര്‍മിച്ചിട്ടുള്ള നമ്മുടെ റോഡുകളില്‍ കുണ്ടും കുഴിയും കഷ്ടിച്ച് തരണം ചെയ്തു പാവം മാരുതി ഓടിപ്പോകുമ്പോള്‍ പൊടിയിട്ടു അതിനെയും കൊന്നു ഇവന്മാര്‍ പോകുമ്പോള്‍ ആര്‍ക്കാണ് ഇത്രയും വായുഗുളിക അത്യാവശ്യം എന്ന് ചോദിക്കാറുണ്ട് നമ്മള്‍. ഇക്കണ്ട കുണ്ടും കുഴിയും സൃഷ്ടിക്കുന്നതും അത് വിപുലീകരിക്കുന്നതും ഇവര്‍ തന്നെയെന്നതില്‍ സംശയമില്ല ആര്‍ക്കും. അങ്ങിനെ ഇന്ന് ഇവന്മാര്‍ പാലുകൊടുത്ത കൈക്ക് തന്നെ കൊത്തി തുടങ്ങിയിട്ടുണ്ട്. എല്ലാ അപകടങ്ങളിലും ഇന്നൊരു ടിപ്പര്‍ ഇല്ലാതിരിക്കാറില്ല. ഏത് നരകത്തില്‍ ചെന്നാലും ഒരു മലയാളി ഉണ്ടാകും എന്ന്  പറയുന്നത് പോലെ!!!  

അത് കൊണ്ട് ഈ സത്പുത്രനെ നമുക്ക് വാഴ്ത്താം.
ഇവന്‍റെ സര്‍വ ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം....

1 comments:

  1. സ്പീഡ്‌ ഗവര്‍ണര്‍ ഒട്ടിച്ച്‌ വെക്കുന്ന കാര്യം എന്തായി?

    ReplyDelete