പരിതപിക്കും ആ ആത്മാവ്



അതെ ആ ആത്മാവ് പരിതപിക്കും. സഹനത്തിന്‍റെ  ഹിമാലയങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റെ ഭാരതത്തിലെക്കുള്ള യാത്രയായിരുന്നല്ലോ ഗാന്ധിജിയുടെ ജീവിതം. സ്വന്തം മണ്ണില്‍ കണ്ടു മടുത്ത കടുത്ത ചൂഷണത്തിന്‍റെ അതേ കുരു ആഗോള താത്പര്യമാനെന്ന തിരിച്ചറിവില്‍ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി ആരംഭിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം ഭാരതീയര്‍ക്കു മറക്കാനാവില്ല.സ്വാതന്ത്ര്യ സമരത്തിന്‍റെ ഓരോ സ്ഥാപക ശിലകളും നമുക്ക് കാണാപ്പാഠം ആണെങ്കില്‍ കൂടിയും, അത് നാം അംഗനവാടികള്‍ മുതല്‍ പാടി പഠിക്കുന്നതാണെങ്കില്‍ കൂടിയും ഇന്ന് നമുക്ക് സ്വാതന്ത്ര്യത്തിന്‍റെ മഹത്വത്തെ കുറിച്ച് ഒന്നും അറിവില്ലെന്നായിരിക്കുന്നു. ഇന്ന് ഈ ഒക്ടോബര്‍ രണ്ടാം തീയതി ഞാന്‍ ഇതിനെക്കുറിച്ച്‌ വ്യാകുലനാകുന്നു. എനിക്ക് കൂടി മറ്റു ദിവസങ്ങളില്‍ ഇത്തരം ചിന്തകളില്ല. കാരണം, നാം ഒരു ലീഷര്‍ സമൂഹവും അതേ സമയം വെറും അണു കുടുംബങ്ങളും ആയി വിഭജിക്കപ്പെട്ടിരിക്കുന്നു.
ഗാന്ധിജി ഏത് കോളനി വത്കരനതിനെതിരെ പോരാടിയോ നേരിട്ടല്ലാതെ തന്നെയും ഇന്നത്‌ സംഭവിച്ചിരിക്കുന്നു. മുതലാളിമാര്‍ നമ്മെ കാര്‍ന്നു തിന്നുന്നു. നാം അടിമകലായിരിക്കുന്നു..... കുത്തകകളുടെ, രാഷ്ട്രീയത്തിന്‍റെ, സ്വന്തം ആഗ്രഹ ത്വരയുടെയും തന്നെ!!!!. അവ നമ്മെ വിഭജിച്ച്‌ ഭരിക്കുന്നു. ഇന്ന് ഗാന്ധിജിക്ക് എന്താണ് പ്രസക്തി? ഏതു ഗാന്ധി ദര്‍ശനം നമുക്ക് തുണയായി ഭവിക്കും?

0 comments:

Post a Comment