പണ്ട് പല പ്രൊജക്റ്റ്‌കളും ഏറ്റെടുതത്തെ ഓര്‍മയുള്ളൂ. ഇപ്പൊ അതെല്ലാം അങ്ങ് അറബിക്കടലിലാണ്. ഒരു ഹോവേര്‍ക്രാഫ്റ്റ് ഇന്നും പൂവണിയാത്ത സ്വപ്നമായി തുടരുന്നു, പിന്നെ ഫുള്ളി ഓട്ടോമാറ്റെട് യുദ്ധ വിമാനം, ആണവ ആയുധങ്ങള്‍, .....അങ്ങിനെ അങ്ങിനെ എന്തെല്ലാം!!!!! ഇനി കുറെക്കാലത്തേക്ക് പേടിക്കാനില്ല ഓഷ്യന്‍സാറ്റ് കൊണ്ട് പിടിച്ചുനില്‍ക്കാം കുറ്റം പറയുന്നവന്റ്റെ വായ അടക്കാം.
ഓഷ്യന്‍സാറ്റ് വിക്ഷേപിക്കാന്‍ പോകുന്നെന്നു കേട്ടപ്പോള്‍ മനസ്സില്‍ ഭയമായിരുന്നു. 110 കോടി ഇന്ത്യക്കാര്‍ ടാക്സ് കൊടുക്കുന്ന കോടികള്‍ ആണേ ആ പറക്കാന്‍ പോകുന്നത്. എങ്ങാനും അറബിക്കടലിലോട്ടു ഭ്രമണ പഥം തിരിഞ്ഞാലോ? ഹോ ആലോചിക്കാന്‍ കൂടി വയ്യ. പണ്ട് അതൊരു സ്ഥിരം ഏര്‍പ്പാടായിരുന്നല്ലോ,അയച്ച കുറെ റോക്കറ്റ്കള്‍ നമ്മള്‍ അറബിക്കടലില്‍ നിന്നാണല്ലോ വാരിയെടുത്തത്. മേലോട്ട് വെക്കുന്ന വെടികള്‍ പോലും ഇന്ത്യയില്‍ താഴോട്ട് പൊട്ടുന്ന സ്ഥിധിയാണല്ലോ. ആ ദുഷ്പേരും കൂടി ഈ ഒന്ന് കൊണ്ട് മാറിപ്പോകണം.
എന്തായാലും അത് പറ്റി. എടുസാറ്റും ഓഷ്യന്‍സാറ്റ്ഉം ഒക്കെക്കൂടി ആകെ മൊത്തത്തില്‍ ചന്ദമുള്ള ഒരു പേര് ഐ എസ് ആര്‍ ഓക്ക് വന്നു ചെര്‍ിട്ടുണ്ട്. കടലില്‍ കലക്കാന്‍ റോക്കറ്റ് വിടുന്നു എന്ന പേര് മാറിക്കിട്ടി. ഇനി മറ്റു പരീക്ഷണ നിരീക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ കുറേക്കൂടി മെച്ചപെടുകയും ആകാം.
ഇനിയിപ്പോ നമ്മുടെ സയന്ടിസ്റ്റ് സ്വാമിമാര്‍ തെക്കില്‍ തെക്കൊട്ടൊരു വിക്ഷേപണപ്പുര സ്ഥാപിച്ചത് ദേവനിഷ്ടായി അതിന്‍റെ പ്രതിഫലനമാണ് ഇപ്പൊ ഈ ഉപഗ്രഹങ്ങളെല്ലാം അങ്ങാകാശത്തെത്താന്‍ കാരണം എന്നെല്ലാം പറഞ്ഞു നടക്കുമോ ആവോ!!!!
എന്തായാലും നമ്മള്‍ ഇന്ത്യക്കാരുടെ ശനിദശ മാറിയെന്നു തോന്നുന്നു. അതാണല്ലോ ഇന്നിപ്പോ തിന്നാനും ഉടുക്കാനും ഒന്നും കിട്ടാനില്ലെങ്കിലും ആണവകരാറും ആസിയാന്‍ കരാറും റോക്കറ്റ്ഉം പീരങ്കിയും പെട്രോളും പിന്നെ സംയുക്ത നാവിക "അഭ്യാസങ്ങളും" എല്ലാം അടിക്കടി വന്നു ചേരുന്നത്.
എ പി ജെ അബ്ദുല്‍ കലാമിന് നന്ദി,
നല്ലൊരു 'സ്വപ്നം കാണല്‍' അവബോധം ഉണ്ടാക്കിയതിന്.....

0 comments:
Post a Comment